1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Marimayam Characters getting married

പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ലോലിതനും മണ്ഡോദരിയും വിവാഹിതരാകുന്നു; മിന്നുകെട്ട് ഡിസംബർ 11ന്

വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Marimayam
സമകാലിക വിഷയങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് മറിമായം. ഈ പരിപാടിയിൽ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ രണ്ട് താരങ്ങളാണ് ലോലിതനും മണ്ഡോദരിയും. നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെത്തിയത്. മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്നേഹ ശ്രീകുമാറും. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
 
വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്.മറിമായത്തിന്റെ ഒരു പഴയ എപ്പീസോഡ് ഭാഗമാണ് ഇത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോൺ സംഭാഷണ രംഗമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
 
ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്ക്കെത്തിയത്.
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
റാനു മണ്ഡലിന്റെ പുതിയ മേക്ക്‌ഓവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ