മാമാങ്കത്തിനൊപ്പം മോഹൻലാൽ, വേറെ ലെവൽ പ്രൊമോഷനെന്ന് ഫാൻസ്

ഗോൾഡ ഡിസൂസ| Last Modified ശനി, 16 നവം‌ബര്‍ 2019 (11:28 IST)
എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്രസിനിമ മാമാങ്കത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് വേണു കുന്നപ്പിള്ളി. താങ്ക് യൂ ലാലേട്ടാ ലൗവ് യു എന്നാണ് നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് നവംബര്‍ 21ല്‍ നിന്നും മാറ്റി ഡിസംബര്‍ 12 ആക്കിയിരിക്കുകയാണ്.ഇതോടെ ക്രിസ്തുമസിന് റിലീസ് ചെയ്യുവാനിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് റിലീസ് മാറ്റി വെക്കുകയുണ്ടായി.

വളരെ പ്രത്യേകതയുള്ള ഒരു സിനിമയാണ് മാമാങ്കം. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളില്‍ ഒരാളായാണ് മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഒന്നരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന രണ്ടാം പകുതിയില്‍ മമ്മൂട്ടിയുടെ വാള്‍പ്പയറ്റ് രംഗങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പോരാട്ടരംഗങ്ങളാല്‍ സമൃദ്ധമായിരിക്കും ഈ സിനിമ.

മലയാളത്തിന്‍റെ ബാഹുബലി എന്ന് ഇതിനോടകം തന്നെ പേരുകേള്‍പ്പിച്ച മാമാങ്കം 50 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :