ആസിഫ് അലി-ജിബു ജേക്കബ് ചിത്രം വരും,എല്ലാം ശരിയാകും!!

അഭിറാം മനോഹർ| Last Modified ശനി, 16 നവം‌ബര്‍ 2019 (19:41 IST)
വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. എല്ലാം ശെരിയാകും എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിൽ രജീഷാ വിജയൻ ആസിഫ് അലിയുടെ നായികയായി വേഷമിടും. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ആസിഫ്-രജീഷ ഒന്നിക്കുന്ന ചിത്രം കൂടിയാണ് എല്ലാം ശെരിയാകും.

ആദ്യരാത്രിക്ക് ശേഷം ജിബു ജേക്കബ്
സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ജിബു ജേക്കബും ആസിഫ് അലിയും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നാണ് രണ്ടുപേരും പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്. എല്ലാം ശരിയാകും എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരസ്യവാചകമായിരുന്നു.എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാണ് ജിബു ജേക്കബ്. വെള്ളിമൂങ്ങക്ക് ശേഷം മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും ബോക്സോഫീസിൽ വിജയം നേടിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :