അനുബന്ധ വാര്‍ത്തകള്‍
- മുണ്ട് മടക്കിക്കുത്തി മരണമാസ് ലുക്കിൽ ലാലേട്ടന്, 'ആറാട്ട്' പുതിയ ചിത്രം വൈറലാകുന്നു
- കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, 2021ന്റെ ആദ്യ മിനിറ്റില്‍ തന്നെ ഞെട്ടാന്‍ റെഡിയാകൂ !
- ലാലേട്ടന് 7 മണി എന്നുപറഞ്ഞാല്‍ 6.55ന് വരും: സാന്ദ്ര തോമസ്
- മോഹൻലാലിന്റെ ആ ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് അറിയില്ല: സന്തോഷ് ശിവൻ
- മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം ബിജു മേനോന് !
തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്നത് 10 കോടിയുടെ ദൃശ്യം 2 അല്ല, 100 കോടിയുടെ മരക്കാര്‍ !
വമ്പൻ പ്രഖ്യാപനവുമായി ആശിർവാദ് സിനിമാസ്. മോഹൻലാലിൻറെ ദൃശ്യം 2 ഒടിടി റിലീസിന് നൽകിയത് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയപ്പോൾ 100 കോടി ബജറ്റിൽ ഒരുക്കിയ മോഹൻലാൽ - പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. 2021 മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യും.
ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസിന് എത്തുമ്പോൾ നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിനും മോഹൻലാലിനെതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഈ അവസരത്തിലാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 'മരക്കാർ: അറബിക്കടലിന്റെ സിംഹം' തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകരും ആവേശത്തിലാണ്. 2020 മാർച്ച് 26ന് റിലീസ് ചെയ്യാനിരുന്ന മരക്കാർ കൃത്യം ഒരു വർഷം കഴിഞ്ഞാണ് പ്രദര്‍ശനത്തിനെത്തുന്നത്.
സിനിമയുടെ പുതിയ പോസ്റ്റർ പങ്കു വെച്ചു കൊണ്ടാണ് ഈ വമ്പൻ പ്രഖ്യാപനം.