മുണ്ട് മടക്കിക്കുത്തി മരണമാസ് ലുക്കിൽ ലാലേട്ടന്‍, 'ആറാട്ട്' പുതിയ ചിത്രം വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (21:19 IST)
മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ആറാട്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നെയ്യാറ്റിൻകര ഗോപനായി എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വലുതാണ്. ഇപ്പോഴിതാ പുതിയൊരു ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്. ചുവന്ന ഷർട്ട് ധരിച്ച് മുണ്ട് മടക്കി ഉടുത്ത് മാസ്സ് ലുക്കിലുള്ള മോഹൻലാൽ ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ലൊക്കേഷനിൽ ആദ്യമായി എത്തിയ എഡിറ്ററും നിർമ്മാതാവുമായ ഷമീർ മുഹമ്മദാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും ബി ഉണ്ണികൃഷ്ണനും ഒപ്പമുള്ള ചിത്രം ആരാധകർക്കായി ഷെയർ ചെയ്തത്.

'നെയ്യാറ്റിൻകര ഗോപൻറെ ആറാട്ട്' എന്നാണ് ചിത്രത്തിൻറെ മുഴുവൻ ടൈറ്റിൽ. നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക സാഹചര്യത്തിൽ പാലക്കാട്ടേക്ക് എത്തുകയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ‘ആറാട്ട്’ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് മസാല എന്റർടെയ്‌ർ കൂടിയാണ്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഐ‌എ‌എസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നടി എത്തുന്നത്.

സിദ്ദിഖ്, സായ് കുമാർ, നെടുമുടി വേണു, ഇന്ദ്രൻസ് വിജയരാഘവൻ, സ്വാസിക, രചന നാരായണന്‍‌കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :