കിടിലന്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, 2021ന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ഞെട്ടാന്‍ റെഡിയാകൂ !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2020 (10:26 IST)
സിനിമ ലോകം കാത്തിരിക്കുകയാണ് ടീസറിനായി. ഒരു മിനിറ്റുള്ള പുതുവർഷത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏഴു വർഷങ്ങൾക്കുശേഷം ജോർജുകുട്ടിയും കുടുംബവും രണ്ടാമതും എത്തുമ്പോൾ എന്തെല്ലാം സർപ്രൈസുകൾ ആണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വളരെ വേഗം പുരോഗമിക്കുകയാണ്. തീയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസിന് എത്തുന്ന ചിത്രമായിരിക്കും ഇത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി ചില താരങ്ങളെ കൂട്ടിച്ചേർത്തിട്ടുണ്ട്. മുരളി ഗോപിയും സായികുമാറും ഗണേഷ് കുമാറും പുതുതായി എത്തിയിട്ടുണ്ട്. മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :