മോഹൻലാലിന്‍റെ ആ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ച് അറിയില്ല: സന്തോഷ് ശിവൻ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2020 (10:52 IST)
മോഹൻലാലിനെ നായകനാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആശിർവാദ് സിനിമാസിന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് സന്തോഷ് ശിവൻ.

ട്വിറ്ററിലൂടെയായിരുന്നു സംവിധായകൻറെ പ്രതികരണം. തനിക്ക് ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് അറിവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എ ആർ റഹ്മാൻ ഈ ചിത്രത്തിനു സംഗീതമൊരുക്കുന്നുണ്ടെന്നും സംവിധായകനായ സന്തോഷ് ശിവൻ തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്നുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയിരിക്കുകയാണ് അദ്ദേഹം.

സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ക്യാമറ സന്തോഷ് ശിവനാണ് കൈകാര്യം ചെയ്യുന്നത്. 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഗോവയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :