അനുബന്ധ വാര്‍ത്തകള്‍
- ഈ ഡയലോഗ് ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നെങ്കില്‍...നടന്‍ അലന്‍സിയറിനെതിരെ ഹരീഷ് പേരടി
- മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു,25000 രൂപ തന്നു അപമാനിക്കരുത്,സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം,വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍
- 'അപ്പന്' സിനിമയിലെ നടി,രാധികയെ മറന്നോ ?
- അമ്മ ഇനി ഇല്ല,മരുമകള്‍ അല്ല മകള്‍ തന്നെയെന്ന് പറഞ്ഞ ആ സ്നേഹത്തെ കുറിച്ച് നടി രാധിക രാധാകൃഷ്ണന്
- ജോജുവിനൊപ്പം സുരാജും അലന്‍സിയറും,'നാരായണീന്റെ മൂന്നാണ്മക്കള്' വരുന്നു
'കരണത്തടിച്ചേനേ ആ വേദിയില്‍ ഉണ്ടായിരുന്നെങ്കില്‍';അലന്‍സിയറിനെതിരേ മനോജ് രാംസിംഗ്
ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ തിരക്കഥാകൃത്ത് മനോജ് രാംസിംഗ്. താനാ വേദിയിലോ സദസ്സിലോ ഉണ്ടായിരുന്നുവെങ്കില്‍ അലന്‍സിയറിന്റെ കരണത്ത് അടിച്ചേനേ എന്നാണ് അദ്ദേഹം കുറിച്ചത്.
'മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... ഷെയിം ഓണ്‍യു അലന്‍സിയര്‍... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ..',-മനോജ് രാം സിംഗ് സോഷ്യല്‍ മീഡിയയില്‍ എഴുതി.