മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു,25000 രൂപ തന്നു അപമാനിക്കരുത്,സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം,വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (09:07 IST)
സംസ്ഥാന ചലച്ചിത്ര വിതരണ പുരസ്‌കാര വേദിയില്‍ വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍. സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് സ്വര്‍ണം പൂശിയ പുരസ്‌കാരം നല്‍കണമെന്നും 25000 രൂപ തന്നു തന്ന് അപമാനിക്കരുതെന്നും നടന്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.

'അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്ന ആളാണ് ഞാന്‍. നല്ല ഭാരം ഉണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു, സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. പ്രത്യേക ജൂറി അവാര്‍ഡ് ആണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്നു അപമാനിക്കരുത്. ഞങ്ങള്‍ പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡ് ഒക്കെ എല്ലാവര്‍ക്കും കൊടുത്തോളൂ സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണ്ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍ പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ആണ്‍ കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നുവോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും.',-അലന്‍സിയര്‍ പറഞ്ഞു.










അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :