അമ്മ ഇനി ഇല്ല,മരുമകള്‍ അല്ല മകള്‍ തന്നെയെന്ന് പറഞ്ഞ ആ സ്‌നേഹത്തെ കുറിച്ച് നടി രാധിക രാധാകൃഷ്ണന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (11:40 IST)
അപ്പന്‍ എന്ന സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ ഷീല എന്ന കഥാപാത്രത്തെ മറന്നുകാണില്ല.പുതുമുഖ നായിക രാധിക രാധാകൃഷ്ണനാണ് ഈ വേഷം ചെയ്ത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് നടി കടന്നു പോകുന്നത്.

'24 ആം വയസ്സില്‍ , ഒരു 10 വയസ്സുള്ള കുഞ്ഞായി അമ്മേടെ സാരി തുമ്പില്‍ തൂങ്ങി കുറുമ്പ് കാണിക്കാന്‍ നിന്നുതന്നതിനും , അമ്മെ ... എന്ന് ഓരോ തവണ നീട്ടി വിളിക്കുമ്പോഴും , ആ വിളി കേക്കുന്നതിനു കൂടെ എന്റെ എല്ലാ പ്രേശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരമായും , എന്റെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നില്‍ക്കുന്ന എന്റെ best friend , 5 വര്‍ഷം കൊണ്ട് എത്രയൊക്കെ സ്‌നേഹം തരാന്‍ പറ്റുമോ അത്രെയും സ്‌നേഹിച്ചതിനും , തല തിരിഞ്ഞു നടന്നപ്പോഴൊക്കെ നേരെ നടത്തിയതിനും , ഇഷ്ടപെട്ട ഭക്ഷണം എല്ലാം ഉണ്ടാക്കി തന്നതിനും , അമ്മായമ്മക് അമ്മയേക്കാള്‍ സ്‌നേഹം തരാന്‍ പറ്റും എന്ന് കാണിച്ചു തന്നതിനും ഒരായിരം ഉമ്മ . അവസാന നാളുകളില്‍ , മരുമകള്‍ അല്ല എന്റെ മകള്‍ തന്നെ ആണ് എന്ന് പറഞ്ഞത് മാത്രം മതി എനിക്ക് . സ്‌നേഹിക്കന്‍ മാത്രം അറിയുന്ന , മനസ്സില്‍ നന്മ മാത്രം ഉള്ള എന്റെ സുന്ദരി 'അമ്മ ഇനി ഇല്ല എന്നത് എനിക്ക് ഈ നിമിഷം വരെയും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല .. അമ്മ ആഗ്രഹിച്ച പോലെ 'അമ്മ പോയി , നഷ്ടം ഞങ്ങള്‍ക്ക് മാത്രം',-രാധിക രാധാകൃഷ്ണന്‍ കുറിച്ചു.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :