ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട പുത്രനാണ് മോഹൻലാലെന്ന് മഞ്ജു വാര്യർ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനൊടെയാണ് മഞ്ജു മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്. മോഹന്‍ലാലിനെ മൂന്ന് വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനായിരുന്നു അവതാരകന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെ മൂന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ലെന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. അദ്ദേഹത്തിനൊപ്പം 8 സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനര്‍ജിയും ചാമുമൊക്കെയാണ് അദ്ദേഹം ഒപ്പമുള്ളപ്പോള്‍ നമുക്ക് ലഭിക്കുക.- മഞ്ജു പറഞ്ഞു. വളരെ...