അനുബന്ധ വാര്‍ത്തകള്‍
- Mammootty: മൈന്‍ഡ് ഗെയിം ത്രില്ലറില്‍ നായകനാകാന്‍ മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പുതിയ പ്രൊജക്ട് ഇതാണ്
- നമുക്കിത് ഒഴിവാക്കാമായിരുന്നു; സുബിയുടെ ചികിത്സ വൈകിയെന്ന പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി
- Subi Suresh: വിവാഹം നടക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു സുബി: ടിനി ടോം
- Subi Suresh: ലിവര്‍ സിറോസിസിനോട് ചിരിച്ചുകൊണ്ട് പോരാടിയ സുബി; മരണം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ തേടുന്നതിനിടെ !
- വേറൊരു പെണ്ണുമായി അയാള്‍ക്ക് രഹസ്യബന്ധമുണ്ടായിരുന്നു, അയാള്‍ സ്നേഹിച്ചത് എന്റെ പണത്തേയും പ്രശസ്തിയേയും മാത്രം; കിഷോര്‍ സത്യയുമായുള്ള ബന്ധത്തെ കുറിച്ച് ചാര്‍മിളയുടെ വാക്കുകള്‍
എനിക്ക് മംമ്തയോട് പ്രണയം തോന്നിയിട്ടുണ്ട്: ആസിഫ് അലി
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്
മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം 'കഥ തുടരുന്നു' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്പോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ഇതേ കുറിച്ച് അക്കാലത്ത് താന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും പഴയൊരു അഭിമുഖത്തില്‍ ആസിഫ് വെളിപ്പെടുത്തിയിട്ടുണ്ട്.