അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാലിനെ ഗൌതം മേനോന് കണ്ടു, ഒരു ആക്ഷന്‍ ത്രില്ലറിന് അരങ്ങ് തെളിയുന്നു?
- ബിഗ് ബിയേക്കാൾ മാസ്? ബിലാൽ സംഭവിക്കും! - അമൽ നീരദ് പറയുന്നു
- മമ്മൂട്ടി മന്നാഡിയാരായി തകര്‍ത്തഭിനയിച്ച ധ്രുവം എന്തുകൊണ്ട് പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല?
- മോഹൻലാൽ അറിയുന്നുണ്ടോ? കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ ഡോ. ബിജു മികച്ച സംവിധായകൻ
- ‘ബിലാല്‍’ വെറുമൊരു സിനിമയല്ല, മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രമാണത്!
പ്രണവിനോട് തോല്ക്കാന് പാടില്ല, കരുതലോടെ മമ്മൂട്ടി!
മോഹന്‍ലാലിന്റെ മകന് പ്രണവ് ആദ്യമായി നായകനാകുന്ന ‘ആദി’യുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലറില്‍ ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ പ്രണവ് ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ചെയ്തിരിക്കുന്നത്.
ജനുവരി 26നാണ് ‘ആദി’ റിലീസാകുന്നത്. ആദിയുടെ മുഖ്യ എതിരാളി മമ്മൂട്ടിയുടെ ‘സ്ട്രീറ്റ് ലൈറ്റ്സ്’ ആണ്. ആ സിനിമയും ഒരു ത്രില്ലര്‍ തന്നെ. അതുകൊണ്ടുതന്നെ ആദിയും സ്ട്രീറ്റ് ലൈറ്റ്സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പ്.
മമ്മൂട്ടിയെ സംബന്ധിച്ച് ഇത് രസകരമായ ഒരു സംഗതിയാണ്. സാധാരണഗതിയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളോടാണ് മമ്മൂട്ടിപ്പടങ്ങള്ക്ക് എതിരിടേണ്ടിവരിക. ഇപ്പോള്‍ പ്രണവ് ചിത്രത്തോടാണ് മത്സരം. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തില്‍ വിജയം നേടേണ്ടത് മമ്മൂട്ടിക്ക് അനിവാര്യമായി വന്നിരിക്കുന്നു.
പ്രണവിനും ജീത്തു ജോസഫിനും ‘ആദി’ വിജയിക്കേണ്ടത് അത്യാവശ്യമാണ്. പ്രണവിന് മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ അത് സഹായകമാകും. ജീത്തു ജോസഫിന് ‘ഊഴ’ത്തിന്റെ ക്ഷീണം മാറ്റേണ്ടതും അത്യാവശ്യം തന്നെ.