‘ബിലാല്‍’ വെറുമൊരു സിനിമയല്ല, മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുന്ന ആദ്യ ചിത്രമാണത്!

Bilal, BigB, Mammootty, Amal Neerad, Dulquer Salman, ബിലാല്‍, ബിഗ്ബി, മമ്മൂട്ടി, അമല്‍ നീരദ്, ദുല്‍ക്കര്‍ സല്‍മാന്‍
BIJU| Last Modified ശനി, 18 നവം‌ബര്‍ 2017 (15:43 IST)
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബിലാല്‍’ ആണ് ഇപ്പോള്‍ മലയാള സിനിമയിലെ തരംഗം. ചിത്രത്തിന്‍റെ ഔദ്യോഗികപ്രഖ്യാപനം അപ്രതീക്ഷിതമായി അമല്‍ നീരദ് നടത്തിയതോടെ സിനിമാലോകവും പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ആവേശത്തിലായി.

എന്നാല്‍ ബിലാല്‍ എന്ന പ്രൊജക്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടാവുമെന്നാണ് പുതിയ വിവരം. മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാവും ഇത്.

മമ്മൂട്ടിയുടെയും ദുല്‍ക്കറിന്‍റെയും സംഗമത്തിനായി ഏറെക്കാലമായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ബിലാലിലൂടെ അത് യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചനകള്‍. മറ്റൊരു വിവരം, ഉണ്ണി ആര്‍ തന്നെയായിരിക്കും ഈ സിനിമയുടെ സംഭാഷണങ്ങള്‍ ഒരുക്കുക എന്നതാണ്.

‘കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാ...’ പോലെയുള്ള കിടിലന്‍ ഡയലോഗുകള്‍ ബിലാലിലും ഉണ്ടാകും. ബിലാലില്‍ അതിശക്തമായ ഒരു കഥാപാത്രത്തെയായിരിക്കും ദുല്‍ക്കര്‍ അവതരിപ്പിക്കുക. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളിലും ദുല്‍ക്കര്‍ ഉണ്ടാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :