'എന്നെപ്പോലും ഞെട്ടിച്ചാണ് അവള്‍ ആ പാട്ട് മനപാഠമാക്കിയത്’: സിവ പാട്ട് പഠിച്ചെടുത്തതിനെ കുറിച്ച് ആയ ഷീല

സിവ ആ പാട്ട് പഠിച്ചെടുത്തിനെ കുറിച്ച് ആയ ഷീല

AISWARYA| Last Updated: തിങ്കള്‍, 20 നവം‌ബര്‍ 2017 (14:52 IST)
‘അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ’ എന്ന പാട്ടിലൂടെ മലയാളികളുടെ മനം കവര്‍ന്ന കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. ഏവരെയും ഞെട്ടിച്ച് കൊണ്ട് പാടിയ പാട്ട് മലയാളികളുടെ മനസില്‍ വലിയ സംശയം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഒട്ടും വൈകാതെ തന്നെ പാട്ട് പഠിപ്പിച്ച ആളെ സോഷ്യല്‍ മീഡിയ പുറത്ത് കൊണ്ട് വന്നു.

ധോണിയുടെ വീട്ടിലെ മലയാളിയായ ആയ ഷീലയായിരുന്നു സിവയെ പാട്ടുപഠിപ്പിച്ചത്. എന്നാല്‍ സിവ ആ പാട്ട് പഠിച്ചത് തന്നെപ്പോലും ഞെട്ടിച്ചാണെന്ന് ഷീല പറയുന്നു. വെറും രണ്ടാഴ്ച കൊണ്ടാണ് സിവ ഇത് മനപാഠമാക്കിയതെന്നും ഷീല വെളിപ്പെടുത്തി.

താരാട്ടുപാടിയുറക്കുന്നതിനിടെ ഇടയ്ക്ക് ഈഗാനം പാടുമായിരുന്നു. ഞാന്‍ പാടുന്നത് കേട്ട് സിവയും അത് ഏറ്റുചൊല്ലാന്‍ തുടങ്ങി. പിന്നെ ധോണിയുടേയും സാക്ഷിയുടേയും സഹായത്തോടെ സിവ പതുക്കെ പാടാന്‍ തുടങ്ങി. യൂട്യൂബില്‍നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഗാനത്തിലെ മലയാളം വാക്കുകള്‍ സിവ അനായാസം പഠിച്ചെടുത്തുവെന്നും ഷീല വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :