അനുബന്ധ വാര്‍ത്തകള്‍
- ലാലിന് മമ്മൂക്കയുടെ പിറന്നാള്‍ ചുംബനം, ഇതാണ് മോളിവുഡ് ! സന്തോഷത്തോടെ ആരാധകരും
- അഞ്ചുകോടി ബജറ്റില്‍ മോഹന്‍ലാല്‍ സിനിമ!'ഛോട്ടാ മുംബൈ' നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്തത് വമ്പന്‍ ലാഭം
- എമ്പുരാനില്‍ സുരാജും ഷൈനും ഷറഫുദ്ദീനും, കാത്തിരിക്കുന്ന അപ്ഡേറ്റ് നാളെ, മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍
- ട്വല്‍ത്ത് മാന്‍ റിലീസായി രണ്ടുവര്‍ഷം, വരാനിരിക്കുന്ന സിനിമകളെ കുറിച്ച് തിരക്കഥാകൃത്ത് കെ.ആര് കൃഷ്ണകുമാര്‍
- ഞായറാഴ്ച മാത്രം 6 കോടിക്ക് മുകളില്‍ കളക്ഷന്‍, 'ഗുരുവായൂര്‍ അമ്പലനടയില്‍' മലയാളത്തിലെ അടുത്ത 100 കോടിയോ ?
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി; ഇവര്‍ തമ്മിലുള്ള പ്രായ വ്യത്യാസം അറിയുമോ?
സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ജന്മദിനമാണ് ഇന്ന്. 1960 മേയ് 21 നാണ് മോഹന്‍ലാല്‍ ജനിച്ചത്. താരത്തിന്റെ 64-ാം ജന്മദിനമാണ് ഇന്ന്.
മമ്മൂട്ടിയേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. മമ്മൂട്ടിയുടെ സഹോദരങ്ങള്‍ വിളിക്കുന്നതു പോലെ ലാല്‍ അദ്ദേഹത്തെ വിളിക്കുന്നത് 'ഇച്ചാക്ക' എന്നാണ്.
സൂപ്പര്‍താരങ്ങളില്‍ സുരേഷ് ഗോപിയേക്കാള്‍ പ്രായം കുറവാണ് മോഹന്‍ലാലിന്. സുരേഷ് ഗോപിയുടെ ജനനം 1958 ജൂണ്‍ 26 നാണ്. അതായത് മോഹന്‍ലാലിനേക്കാള്‍ രണ്ട് വയസ്സിനടുത്ത് കൂടുതലുണ്ട് സുരേഷ് ഗോപിക്ക്. അതായത് പ്രായത്തില്‍ മമ്മൂട്ടിയേക്കാളും സുരേഷ് ഗോപിയേക്കാളും ഇളയവനാണ് മോഹന്‍ലാല്‍.