ഞായറാഴ്ച മാത്രം 6 കോടിക്ക് മുകളില്‍ കളക്ഷന്‍, 'ഗുരുവായൂര്‍ അമ്പലനടയില്‍' മലയാളത്തിലെ അടുത്ത 100 കോടിയോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മെയ് 2024 (14:02 IST)
വിപിന്‍ ദാസ് സംവിധാനം ചെയ്ത
'ഗുരുവായൂര്‍ അമ്പലനടയില്‍' പുതിയ ഉയരങ്ങളിലേക്ക്.മെയ് 19, ഞായറാഴ്ച അവസാനിച്ചതോടെ നാലാം ദിനപ്രദര്‍ശനം ചിത്രം പൂര്‍ത്തിയാക്കി. 6.30 കോടി രൂപയാണ് കഴിഞ്ഞദിവസം സിനിമ നേടിയത്.


മൂന്നാം ദിനമായ മെയ് 18ലെ കളക്ഷന്‍ അഞ്ച് കോടിയായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മൂന്നാം ദിവസത്തെ അപേക്ഷിച്ച്, നാലാം ദിവസത്തെ കളക്ഷനില്‍ 26.6% വര്‍ധനയുണ്ടായി.

കോമഡി എന്റര്‍ടെയ്നറിന് ഞായറാഴ്ച മൊത്തത്തില്‍ 65.94% മലയാളം ഒക്യുപന്‍സി നേടി.
ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിപിന്‍ ദാസാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :