അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടുമൊരുമിക്കുന്നു! - മറ്റൊരു പ്രത്യേകത കൂടിയുണ്ട്
- നന്ദഗോപാല്‍ മാരാര്‍ വീണ്ടും കേരളത്തിലെ കോടതിയില്‍ !
- മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍, യുവതാരങ്ങള്‍ മറികടക്കുമോ?
- അലക്സ് പരോളിനിറങ്ങിയാല്‍ ഡെറിക് എബ്രഹാം ചാര്‍ജെടുക്കും!
- മമ്മൂട്ടിയുടെ വെടിക്കെട്ട് ചിത്രത്തില്‍ ഒരു സര്‍പ്രൈസുണ്ട്!
മമ്മൂട്ടിക്ക് മുന്നില്‍ മോഹന്‍ലാല്‍ പതറിയോ?
ട്വന്‍റി20 എന്ന സിനിമ മലയാള സിനിമാചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്. മലയാളത്തിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ സിനിമ സംവിധാനം ചെയ്തത് ജോഷിയാണ്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമായിരുന്നു തിരക്കഥ. ‘അമ്മ’യ്ക്ക് വേണ്ടി ദിലീപ് ആയിരുന്നു നിര്‍മ്മാണം.
ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ട്വന്‍റി20യുടെ മൊത്തം കളക്ഷന്‍ 32.6 കോടി രൂപയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും ദിലീപും ജയറാമുമായിരുന്നു നായകന്‍മാര്‍. ഭാവനയും കാവ്യയും ഗോപികയും നായികമാരായി.
ഈ സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ ജയിലില്‍ കിടക്കുന്നതായാണ് കാണിക്കുന്നത്. വക്കീലായ മമ്മൂട്ടി മോഹന്‍ലാലിന് വേണ്ടി വാദിക്കുന്നു. തനിക്കുവേണ്ടി വാദിക്കാനെത്തുന്ന മമ്മൂട്ടിയോട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് മോഹന്‍ലാല്‍ അപേക്ഷിക്കുന്ന രംഗത്തോടെയായിരുന്നു ചിത്രത്തിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ കിടിലന്‍ ഇന്‍ട്രൊ പ്രതീക്ഷിച്ചുവന്ന ലാല്‍ ആരാധകര്‍ ഈ ഇന്‍ട്രൊ കണ്ട് ഞെട്ടി. അവര്‍ കടുത്ത നിരാശയിലായി. എന്നാല്‍ പത്തുമിനിറ്റിന് ശേഷം തന്‍റെ യഥാര്‍ത്ഥ ഭാവം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് മോഹന്‍ലാല്‍ തലയുയര്‍ത്തിയതോടെ തിയേറ്ററുകളില്‍ ആഘോഷമായി.
മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ട്വന്‍റി 20. എങ്കിലും മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവരാജപ്രതാപ വര്‍മ എന്ന കഥാപാത്രത്തിന് കൂടുതല്‍ ഹീറോയിസത്തിനുള്ള അവസരം ലഭിച്ചതായും ഒരു വിലയിരുത്തലുണ്ട്. മമ്മൂട്ടിയുടെ രമേഷ് നമ്പ്യാരാണ് മികച്ചുനിന്നത് എന്ന് മറ്റൊരു വാദവുമുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ സിനിമയില്‍ സ്കോര്‍ ചെയ്തത് സുരേഷ്ഗോപിയായിരുന്നു. ആന്‍റണി പുന്നക്കാടന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ്ഗോപി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.