അനുബന്ധ വാര്‍ത്തകള്‍
- ബുദ്ധിയും ബോധവും വെച്ചപ്പോൾ തന്നെ മനസിലാക്കി, കല്യാണം കഴിക്കില്ല, അതിന് കാരണമുണ്ട്: ഐശ്വര്യ ലക്ഷ്മി
- 'ഷൂട്ടിങ്ങിനിടെ മന്ത്രവാദിയെ വിളിച്ചുവരുത്തിയ കനകയും അമ്മയും'! വിചിത്ര സംഭവമിങ്ങനെ
- 'അവളുടെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഭയമായിരുന്നു': നാഗാർജുന
- 'എന്റെ അറിവിൽ സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബമേയുള്ളൂ': വിവാഹം കഴിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി
- നാല്‍പ്പതിലും പതിനെട്ടിന്റെ ചെറുപ്പം; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നയന്‍താര
Mammootty-Mohanlal Film: 'വെറും മമ്മൂട്ടി പടമല്ല' ക്ലാപ്പ് ബോര്‍ഡില്‍ മോഹന്‍ലാല്‍ റഫറന്‍സും; മഹേഷ് നാരായണന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു
മഹേഷ് നാരായണന് ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കാമിയോ റോള്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Mammootty - Mohanlal - Mahesh Narayanan Movie
Mammootty-Mohanlal Film: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ 17 ഞായറാഴ്ചയാണ് ആദ്യ ഷോട്ട് എടുത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിക്കുന്ന ക്ലാപ്പ് ബോര്‍ഡിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടി-മോഹന്‍ലാല്‍-മഹേഷ് നാരായണന് ചിത്രം' എന്നാണ് ക്ലാപ്പ് ബോര്‍ഡിലെ 'AJFC_MMMN' എന്ന എഴുത്തുകൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യ വേഷമെന്നാണ് ക്ലാപ്പ് ബോര്‍ഡിലെ എഴുത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ആരാധകര്‍ പറയുന്നു. ക്ലാപ്പ് ബോര്‍ഡിനു മുന്നില്‍ നില്ക്കുന്ന സംവിധായകന് മഹേഷ് നാരായണനേയും ചിത്രത്തില്‍ കാണാം.
മഹേഷ് നാരായണന് ചിത്രത്തില്‍ മോഹന്‍ലാലിന്റേത് കാമിയോ റോള്‍ ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാല്‍ ഈ സിനിമയ്ക്കു വേണ്ടി 30 ദിവസമാണ് നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയാകട്ടെ 100 ലേറെ ദിവസങ്ങള്‍ നല്‍കിയിട്ടുണ്ട്. കേവലം കാമിയോ റോളിനപ്പുറം സിനിമയിലെ മര്‍മപ്രധാനമായ വേഷമായിരിക്കും മോഹന്‍ലാലിന്റേതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുഞ്ചാക്കോ ബോബനും ഇപ്പോള്‍ ശ്രീലങ്കയില്‍ ഉണ്ട്.