1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nayanthara Beauty Secret

നാല്‍പ്പതിലും പതിനെട്ടിന്റെ ചെറുപ്പം; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നയന്‍താര

Nayanthara Beauty Secret
തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നടി നയന്‍താര. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിലാണ് നയന്‍താര ഇക്കാര്യം വെളിപ്പെടുത്തിയത്. സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ സ്വീകരിക്കുന്ന രീതികളെ കുറിച്ചാണ് താരം പറഞ്ഞത്. മുന്‍പ് താന്‍ കരുതിയത് ഡയറ്റ് എന്നാല്‍ രുചിയില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുകയും കലോറി എണ്ണുകയുമായിരുന്നുവെന്ന് താരം പറഞ്ഞു. എന്നാല്‍ കലോറി എണ്ണുന്നതല്ല,  മറിച്ച് പോഷകങ്ങള്‍ എണ്ണുന്നതിലാണ് കാര്യമെന്ന് താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്ന് താരം പറഞ്ഞു. ശരിയായ അളവില്‍ വ്യത്യസ്ത ഭക്ഷണങ്ങള്‍ രുചിയോടെ കഴിക്കണം.
 
വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടാണ് കഴിക്കേണ്ടത്. സംതൃപ്തിയോടെ ആഹാരം കഴിക്കുന്നത് ആരോഗ്യമുണ്ടാകും. അതേസമയം ജങ്ക് ഫുഡിനോട് തനിക്കിപ്പോള്‍ താല്‍പര്യം തോന്നാറില്ലെന്നും താരം പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
അസഹ്യമായ ശബ്ദം; കങ്കുവയില്‍ നിന്ന് 12മിനിറ്റ് വെട്ടിമാറ്റി