അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ 100 കോടി ഓൺ ദി വേ! - ഹൌസ് ഫുൾ ഷോകളുമായി തിയേറ്ററുകൾ നിറഞ്ഞ് ‘ഉണ്ട’ !
- 'ജീവിതംപോലും പണയപ്പെടുത്തി', പ്രിഡിഗ്രി തോറ്റതിന്റെ കാരണം വെളിപ്പെടുത്തി മമ്മൂട്ടി
- അക്കാര്യത്തിൽ ലാലേട്ടനാണ് ബെസ്റ്റ്, മമ്മൂക്കയേക്കാൾ: അനു മോൾ
- ആദ്യദിനം വാരിയത് കോടികൾ, 9 ദിവസം കൊണ്ട് 20 കോടി കടന്ന് ഉണ്ട! - 2019 ൽ ഇത് മമ്മൂട്ടിയുടെ നാലാമത്തെ സൂപ്പർഹിറ്റ്
- മരണമാസ് ലുക്കിൽ ജോൺ എബ്രഹാം പാലയ്ക്കൽ; പതിനെട്ടാം പടി കയറാൻ മമ്മൂട്ടി ! - ലോക്കേഷൻ ചിത്രങ്ങൾ പുറത്ത്
മമ്മൂട്ടി കന്നഡ സീരിയലുകള്‍ കണ്ടു, അതില്‍ നിന്ന് ചിലതൊക്കെ കിട്ടി !
മമ്മൂട്ടി വെള്ളം പോലെയാണ്. ഏത് സംവിധായകന് ഏത് പാത്രത്തില്‍ ഒഴിക്കുന്നുവോ ആ പാത്രത്തിന്റെ രൂപത്തിലേക്ക് മാറാനുള്ള സിദ്ധി. അത് അസാധാരണമായ ഒരു കഴിവാണ്. ഒരേ സവിശേഷതകളുള്ള കഥാപാത്രങ്ങളെ വ്യത്യസ്ത സംവിധായകര്‍ നല്കിയാല് മമ്മൂട്ടി അവ അവതരിപ്പിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും.
ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന സിനിമയില്‍ കന്നഡ അതിര്‍ത്തിയായുള്ള നാട്ടിലെ മലയാളം സംസാരിക്കുന്ന വീരേന്ദ്ര മല്ലയ്യ എന്ന നായകനാണ് മമ്മൂട്ടി. ആ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കവേ കഥാപാത്രത്തിനായി മമ്മൂട്ടി ഏറെ ഗൃഹപാഠം ചെയ്തിരുന്നു. താമസിക്കുന്ന ഹോട്ടലില്‍ കന്നഡ സീരിയലുകള്‍ പതിവായി കാണും. ഇതേപ്പറ്റി ചോദിച്ചാല്‍ ‘ഇതില്‍ നിന്നൊക്കെ വല്ലതും കിട്ടുമെടോ’ എന്നായിരിക്കും മറുപടി. മമ്മൂട്ടി ആ സിനിമയില്‍ രസകരമായി കന്നഡ ഉപയോഗിച്ചിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ വിധേയനിലെ ഭാസ്കര പട്ടേലരെ ഒരു കോമഡി ലൈനില്‍ പിടിക്കുകയാണ് ചട്ടമ്പിനാട്ടില്‍ മമ്മൂട്ടി ചെയ്തത്. രണ്ടും ഒരേ ഭാഷാരീതികളും സ്വഭാവ രീതികളുമുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ രണ്ടും തമ്മില്‍ ഒരു സാമ്യവുമില്ല! അവിടെയാണ് മമ്മൂട്ടി എന്ന മഹാനടന്റെ ബ്രില്യന്‍സ്.
കുറേക്കാലത്തിന് ശേഷം, രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണം എന്ന ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രം അവതരിപ്പിക്കുമ്പോള്‍ വിധേയനും ചട്ടമ്പിനാടും മമ്മൂട്ടി മിക്സ് ചെയ്തു. അത് വേറൊരു രീതിയിലുള്ള അനുഭവമായി.