മരണമാസ് ലുക്കിൽ ജോൺ എബ്രഹാം പാലയ്ക്കൽ; പതിനെട്ടാം പടി കയറാൻ മമ്മൂട്ടി ! - ലോക്കേഷൻ ചിത്രങ്ങൾ പുറത്ത്

Last Modified ഞായര്‍, 23 ജൂണ്‍ 2019 (11:39 IST)
മധുരാരജയുടെ വമ്പൻ വിജയത്തിനു ശേഷം അതേ കുതിപ്പിലാണ് മമ്മൂട്ടിയുറ്റെ ‘ഉണ്ട’യും. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഈ വര്‍ഷം പകുതി അവസാനിക്കുന്നതോടെ നാല് വിജയ ചിത്രങ്ങളുമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. അതിലൊന്നാണ് പതിനെട്ടാം പടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് മുന്‍പേ തന്നെ തരംഗമായി മാറിയിരുന്നു. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. പുതുമുഖ താരങ്ങള്‍ കൂടുതലായി അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ എടുത്ത പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. മെഗാസ്റ്റാര്‍ ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :