Lokah vs Hridayapoorvam: മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി ലോകഃയുടെ കുതിപ്പ്; ഓണക്കപ്പ് ഉറപ്പിച്ചു
Lokah Box Office Collection: മൂന്നാം ദിനമായ ഇന്നലെ (ശനി) ഹൃദയപൂര്‍വ്വം കളക്ട് ചെയ്തത് 2.85 കോടിയാണ്
Lokah vs Hridayapoorvam: ഓണം കളറാക്കി ലോകഃയും ഹൃദയപൂര്‍വ്വവും. ഓഗസ്റ്റ് 28 നു റിലീസ് ചെയ്ത രണ്ട് ചിത്രങ്ങള്‍ക്കും ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തെ പിന്നിലാക്കി ലോകഃ കുതിപ്പ് തുടരുകയാണ്.
മൂന്നാം ദിനമായ ഇന്നലെ (ശനി) ഹൃദയപൂര്‍വ്വം കളക്ട് ചെയ്തത് 2.85 കോടിയാണ്. ആകെ കളക്ഷന്‍ 8.63 കോടിയിലേക്ക് എത്തി. റിലീസ് ദിനത്തില്‍ 3.25 കോടി കളക്ട് ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷന്‍ 2.5 കോടിയായി കുറഞ്ഞിരുന്നു.
അതേസമയം റിലീസ് ദിനത്തില്‍ ഹൃദയപൂര്‍വ്വത്തിനു പിന്നിലായിരുന്ന ലോകഃ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ബോക്‌സ്ഓഫീസ് ഭരിച്ചു. മൂന്നാം ദിനമായ ശനിയാഴ്ച മാത്രം 7.25 കോടിയാണ് ലോകഃയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍. ആദ്യദിനം 2.7 കോടിയും രണ്ടാം ദിനമായ വെള്ളിയാഴ്ച നാല് കോടിയുമാണ് ലോകഃ കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഇതുവരെയുള്ള ആകെ കളക്ഷന്‍ 13.95 കോടിയായി.
