1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. L3 Works are progressing

L3 നടക്കും; സൂചന നൽകി ആന്റണി പെരുമ്പാവൂർ

Coolie Day 1 Collection, Coolie Kerala Collection, Empuraan vs Coolie in Kerala Box Office, കൂലി, രജനികാന്ത്, കൂലി ആദ്യദിന കളക്ഷന്‍, രജനികാന്ത് കൂലി
ലൂസിഫറിന്റെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സൂചന നൽകി നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 
 
ലൂസിഫർ മൂന്നാം ഭാഗത്തിന്റെ വർക്കുകൾ നടക്കുന്നതായി ആന്റണി പെരുമ്പാവൂർ സ്ഥിരീകരിച്ചു. 
 
എമ്പുരാൻ റിലീസിനു മുൻപ് മൂന്നാം ഭാഗം 2026 ൽ ആരംഭിക്കാമെന്ന ആലോചനയുണ്ടായിരുന്നു. വലിയ മുതൽമുടക്കിൽ മൂന്നാം ഭാഗം ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ രണ്ടാം ഭാഗത്തിന്റെ റിലീസിനു ശേഷം ചില രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായതോടെ തിരക്കഥാകൃത്ത് മുരളി ഗോപിയും നിർമാതാക്കളും തമ്മിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ നടന്നതായാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. 
 
അതേസമയം പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമ ലൂസിഫർ 3 അല്ലെന്ന് സ്ഥിരീകരിച്ചു. മറ്റൊരു സിനിമയാണ് പൃഥ്വിരാജിന്റെ മനസിൽ. 2026 ൽ ചിത്രീകരണം ആരംഭിച്ചേക്കും. അതിനുശേഷമായിരിക്കും ലൂസിഫർ 3 പ്രൊജക്ടിലേക്ക് കടക്കുക. 
അടുത്ത ലേഖനം
ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി അടിക്കുമോ?