1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. kuri movie

ടോവിനോയും ആസിഫും തുടങ്ങി അനുശ്രീ വരെ,'താലിമാല', 'കുറി'ലെ രണ്ടാമത്തെ ഗാനം

Vishnu Krishnan
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്നെത്തും.താലിമാല എന്ന് തുടങ്ങുന്ന ഗാനം ടോവിനോ തോമസ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഹണിറോസ്, അനുശ്രീ എന്നീ താരങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ താളുകളിലൂടെ നിങ്ങളിലേക്കെത്തും.
 
വൈകുന്നേരം ആറിന് ഗാനം പുറത്തിറങ്ങും.
 
കെ.ആര്‍.പ്രവീണ്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊക്കേഴ്‌സ് മീഡിയ&എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്നു.അതിഥി രവി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
  ഛായഗ്രഹണം സന്തോഷ് സി പിള്ള, എഡിറ്റിങ് - റഷിന്‍ അഹമ്മദ്. ബി.കെ.ഹരിനാരായണന്‍ വരികളെഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിനു തോമസാണ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇനി സിനിമ നിര്‍മ്മാണം മാത്രമല്ല വിതരണ രംഗത്തേക്കും കടന്ന് എന്‍.എം ബാദുഷ,പ്രിയദര്‍ശന്‍, എബ്രിഡ് ഷൈന്‍ എന്നിവരുടെ പേരിടാത്ത ചിത്രങ്ങളും ആ കൂട്ടത്തില്‍, പുതിയ റിലീസുകള്‍