പിന്നിട്ട വഴികളില്‍ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളര്‍മതിയുടേത്:സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (11:53 IST)

പഴയകാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് നടി സുരഭി ലക്ഷ്മി. രഞ്ജിത്ത് സംവിധാനം ചെയ്ത് 2008-ല്‍ പുറത്തിറങ്ങിയ 'തിരക്കഥ'യില്‍ സുരഭി ലക്ഷ്മിയും ചെറിയ വേഷത്തില്‍ എത്തിയിരുന്നു.പിന്നിട്ട വഴികളില്‍ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളര്‍മതിയുടേത് എന്നാണ് നടി പറയുന്നത്.പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോന്‍ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

'പിന്നിട്ട വഴികളില്‍ ഒരുപാട് പ്രിയപ്പെട്ട ഒരു മുഖമാണ് തിരക്കഥയിലെ വളര്‍മതിയുടേത്. ഗുല്‌മോഹറില്‍ നിന്നും മൂന്നാമത്തെ ചിത്രമായ തിരക്കഥയിലേക്കെത്താന്‍ നിമിത്തമായ രഞ്ജിത്ത് സര്‍, കാലങ്ങള്‍ക്കിപ്പുറവും നിറം മങ്ങാതെ ഈ സൗഹൃദം ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന പ്രിയാമണി, അനൂപ് ഏട്ടന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത് അമ്പാടി, റോണക്‌സ്, അമല്‍, സാമി എന്നിങ്ങനെ സിനിമയില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് പ്രഗത്ഭര്‍ ... നിറഞ്ഞ മനസ്സും ചിരികളും തന്നവര്‍. ചില കഥകള്‍ ജീവിതം മണക്കുന്നത് ഇങ്ങനെയാകും '- സുരഭി ലക്ഷ്മി കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :