'ബി.എ ഭരതനാട്യത്തിന് പഠിച്ചിരുന്ന കാലം', ഇക്കൂട്ടത്തിലെ സിനിമാനടിയെ പിടികിട്ടിയോ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 26 മെയ് 2022 (13:01 IST)

ബി.എ ഭരതനാട്യത്തിന് പഠിച്ചിരുന്ന കാലത്തെ ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയാണ് നടി സുരഭി ലക്ഷ്മി.കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്സില്‍ ബിരുദാനന്തര ബിരുദവും സുരഭി നേടി.

'ബി.എ. ഭരതനാട്യത്തിന് പഠിച്ചിരുന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനികള്‍. വര്‍ഷങ്ങളെത്ര മുന്നോട്ടുപോയാലും എത്ര ദൂരങ്ങള്‍ താണ്ടിയാലും ചിലങ്കയുടെ ശബ്ദം നിറഞ്ഞു നിന്ന ആ അധ്യയന കാലം മനസ്സിലെന്നും ഭദ്രമായിരിക്കും'-സുരഭി ലക്ഷ്മി കുറിച്ചു.
വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കുറി. ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ലും നടി അഭിനയിച്ചിട്ടുണ്ട്.അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് നായിക.

സൗബിന്റെ കള്ളന്‍ ഡിസൂസയാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :