ഇക്കൂട്ടത്തില്‍ ഒരു സിനിമ നടിയുണ്ട്, ആളെ മനസ്സിലായോ?

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (11:55 IST)

കോഴിക്കോട് നരിക്കുനി സ്വദേശിയാണ് നടി സുരഭി ലക്ഷ്മി. സ്‌കൂള്‍ വിദ്യാഭ്യാസം വടകര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് നേടിയത്.ഛായാഗ്രാഹകന്‍ വിപിന്‍ സുധാകറാണ് നടിയുടെ ഭര്‍ത്താവ്.
കാലടി സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും തിയേറ്റര്‍ ആട്സില്‍ ബിരുദാനന്തര ബിരുദവും സുരഭി ലക്ഷ്മി നേടി.

വിഷ്ണു ഉണ്ണികൃഷ്ണന്‍-സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് കുറി. ബെറ്റ്‌സി എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ലും നടി അഭിനയിച്ചിട്ടുണ്ട്.അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് നായിക.

സൗബിന്റെ കള്ളന്‍ ഡിസൂസയാണ് നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :