മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു,വിജയകാന്തിന്റെ ആരോഗ്യനില

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ജൂണ്‍ 2022 (10:14 IST)

പ്രശസ്ത തമിഴ് താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ആശുപത്രിയില്‍ തുടരുന്ന താരം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആശുപത്രി വിടുമെന്നുമാണ് അറിയാന്‍ കഴിയുന്നത്.

പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വിജയകാന്തിന് ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ പൊതുവേദികളില്‍ ഒന്നും കാണാറില്ലായിരുന്നു. 2016 ന് ശേഷം തെരഞ്ഞെടുപ്പ് രംഗത്തും നടന്‍ സജീവമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :