അനുബന്ധ വാര്‍ത്തകള്‍
- 'ചേട്ടന് സൂപ്പറാ', 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' പോസ്റ്റിന് കമന്റുമായി സാനിയ ഇയ്യപ്പന്‍
- 'ജോജി' നിങ്ങളെ ആശ്ചര്യപ്പെടുത്തും'; ഫഹദ് ഫാസില്‍ ചിത്രം വീട്ടിലിരുന്ന് കണ്ട് നടി സാനിയ ഇയ്യപ്പന്‍
- വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് ടീം വീണ്ടും ഒന്നിക്കുന്നു ?'മൈ നെയിം ഈസ് അഴകന്' ഒരുങ്ങുന്നു
- രാഷ്ട്രീയമായ വേര്‍തിരിവിന്റെ വേറിട്ട കഥയുമായി വിഷ്ണുവും അന്നയും,'രണ്ട്' ടീസര്‍ ശ്രദ്ധ നേടുന്നു
- 'പാക്കിസ്ഥാനിപ്പോണോ? പോകാം';സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 'രണ്ട്' ടീം
കൃഷ്ണന്‍കുട്ടി പണിതുടങ്ങി ഇനി സീ ഫൈവ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും
ഇക്കഴിഞ്ഞ ദിവസം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'.വിഷ്ണു ഉണ്ണികൃഷ്ണന്‍- സാനിയ ഇയ്യപ്പന്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സീ ഫൈവ് എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. ഒരു ശക്തമായ കഥാപാത്രത്തെയാണ് സാനിയ അവതരിപ്പിച്ചത്. ഇപ്പോളിതാ നടിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുന്നത്.ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ഹൊറര്‍ ത്രില്ലറാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ്.