അനുബന്ധ വാര്‍ത്തകള്‍
- 1,500 രൂപ പെൻഷൻ തുക ദിവസവും രണ്ട് ചായ കുടിച്ചാൽ തീരും: ശശി തരൂർ
- ഫഹദിന് ഏപ്രിലില്‍ രണ്ട് ഒ.ടിടി റിലീസ് ചിത്രങ്ങള്‍, 'ഇരുള്' നെറ്റ്ഫ്ലിക്സിലും 'ജോജി' ആമസോണ്‍ പ്രൈമിലും !
- 'പാക്കിസ്ഥാനിപ്പോണോ? പോകാം';സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 'രണ്ട്' ടീം
- 'ഹാപ്പി പിറന്നാള്‍ മച്ചാ', ബിബിന്‍ ജോര്‍ജിന് ആശംസകളുമായി വിഷ്ണു ഉണ്ണികൃഷ്ണന് !
- രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി 'കുറുപ്പ്' ടീസര്‍, നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ !
രാഷ്ട്രീയമായ വേര്‍തിരിവിന്റെ വേറിട്ട കഥയുമായി വിഷ്ണുവും അന്നയും,'രണ്ട്' ടീസര്‍ ശ്രദ്ധ നേടുന്നു
വിഷ്ണു ഉണ്ണികൃഷ്ണന് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് രണ്ട്. ടീസര്‍ പുറത്തുവന്നു. ഒരേ നാട്ടില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും വ്യത്യസ്ത രാഷ്ട്രീയ നിലപാടിന്റെ പേരില്‍ കാരണമില്ലാതെ സുധി കോപ്പയെ തല്ലുന്ന ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഷാജഹാന് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്.ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്. രസകരമായ പൊളിറ്റിക്കല്‍ എന്റര്ടെയ്നര് തന്നെയായിരിക്കും സിനിമ.
ഒരു രസകരമായ എന്റര്ടെയ്നര് അന്ന രേഷ്മരാജന് ആണ് നായിക.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, സുധി കോപ്പ, കലാഭവന്‍ റഹ്മാന്, അനീഷ് ജി മേനോന് മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്.