'പാക്കിസ്ഥാനിപ്പോണോ? പോകാം';സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി 'രണ്ട്' ടീം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 മാര്‍ച്ച് 2021 (11:10 IST)

രണ്ട് റിലീസിന് ഒരുങ്ങുകയാണ്.ഏപ്രില്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ചിത്രത്തിലെ നടന്‍ സുധി കോപ്പയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഷാജഹാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

'പാക്കിസ്ഥാനിപ്പോണോ? പോകാം. പക്ഷേ ഇവിടത്തെ പുഴയും പൂക്കളും ആകാശവും കൂടി ഞാന്‍ കൊണ്ടുപോകും.'-എന്ന് കുറിച്ചുകൊണ്ടാണ് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

ഇന്നത്തെ സാഹചര്യത്തില്‍ ജാതിമത രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഭയത്തെകുറിച്ചാണ് സിനിമ തുറന്നു പറയുന്നത്.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മ രാജനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍,അനീഷ് ജി മേനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ബിനുലാല്‍ ഉണ്ണിയുടെ ആണ് തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :