അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍-ദിലീപ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍മാതാവ് അഡ്വാന്‍സ് വരെ കൊടുത്തു; ഒടുവില്‍ തിലകനെ ആ സിനിമയില്‍ അഭിനയിപ്പിച്ചില്ല, പകരം സായ്കുമാര് !
- വിനീതിന്റെ സിനിമയ്ക്കായി ഭാര്യ ദിവ്യ പാടി, ഹൃദയത്തിലെ കാത്തിരുന്ന ഗാനം, ഉണക്കമുന്തിരി വീഡിയോ സോങ്
- ജീവിതത്തിലെ കൂട്ട്, ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളുമായി ഗായത്രി അരുണ്‍, പുതിയ കുടുംബചിത്രങ്ങള്‍ കാണാം
- വലിയ പ്രതീക്ഷകളോടെ എത്തി തിയറ്ററില്‍ തകര്‍ന്നടിഞ്ഞ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍; നിരാശപ്പെടുത്തി ഈ സിനിമയിലെ കഥാപാത്രങ്ങളും !
- 'മോണ്‍സ്റ്റര്‍' സോംബി ചിത്രമല്ല,എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തിട്ടുള്ള ത്രില്ലറെന്ന് വൈശാഖ്
പാലക്കാടന്‍ ഭംഗി ആസ്വദിച്ച് ആസിഫ് അലിയും ജിത്തു ജോസഫും,കൂമന്‍ ചിത്രീകരണം പുരോഗമിക്കുന്നു
കൂമന്‍ ചിത്രീകരണം തുടങ്ങിയിട്ട് 20 ദിവസത്തോളമായി. വളരെ വേഗത്തില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പാലക്കാടാണ് ആസിഫ് അലിയും ജിത്തു ജോസഫും ഉള്‍പ്പെടെയുള്ള സംഘം. ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ ജീത്തുജോസഫ് പങ്കുവയ്ക്കാറുണ്ട്.
ഫെബ്രുവരി 26ന് ആസിഫ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. ചിത്രത്തില്‍ പൊലീസ് യൂണിഫോമില്‍ ആസിഫ് അലി എത്തുന്നു. രഞ്ജി പണിക്കരും പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നു.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍
അടുത്ത ലേഖനം