വിനീതിന്റെ സിനിമയ്ക്കായി ഭാര്യ ദിവ്യ പാടി, ഹൃദയത്തിലെ കാത്തിരുന്ന ഗാനം, ഉണക്കമുന്തിരി വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (11:01 IST)

'ഹൃദയം' സ്ട്രീമിങ് തുടരുകയാണ്. റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തിലെ മുഴുവന്‍ വീഡിയോ ഗാനങ്ങളും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന പാട്ടിന്റെ വീഡിയോ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു.

ദിവ്യ വിനീത് പാടിയ ഗാനത്തിന് വിനീത് ശ്രീനിവാസനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്കള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :