1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kannur Squad Riyaz deepak parambol

കണ്ണൂര്‍ സ്‌ക്വാഡിലെ റിയാസ്, ചിത്രങ്ങളുമായി നടന്‍ ദീപക് പറമ്പോള്‍

Kannur Squad Mammootty
സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുന്നു, തുടക്കം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ. പറഞ്ഞുവരുന്നത് നടന്‍ ദീപക് പറമ്പോളിനെ കുറിച്ചാണ്. ചെറുതും വലുതുമായി വേഷങ്ങളില്‍ ഇന്നിറങ്ങുന്ന മലയാള സിനിമകളില്‍ ദീപക് ഉണ്ടാകും. ഒടുവില്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡിലെ റിയാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റനോട്ടത്തില്‍ ഇത് ദീപക്കാണെന്ന് പലര്‍ക്കും മനസ്സിലായില്ല.
കണ്ണൂര്‍ സ്‌ക്വാഡിലെ റിയാസ് ആയുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചിരിക്കുകയാണ്.
ലാലു അലക്‌സ് ,ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇമ്പം റിലീസിന് ഒരുങ്ങുകയാണ്.മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് നെഗറ്റീവ് റോളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിമര്‍ശകരെ ഇത് കണ്ടോ ? പുതിയ ഉയരത്തില്‍ ഉണ്ണി മുകുന്ദന്‍