1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty kannur squad Box Office collection report

ഭീഷ്മയെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ്, പുതിയ ഉയരങ്ങള്‍ തേടി മമ്മൂട്ടി ചിത്രം

kannur squad Mammootty
കണ്ണൂര്‍ സ്‌ക്വാഡ് വന്‍ വിജയത്തിലേക്ക്. റിലീസ് ചെയ്ത ശേഷമുള്ള രണ്ടാമത്തെ വാരമാണ് കടന്നുപോയത്. കഴിഞ്ഞ ആഴ്ചയിലും വലിയ കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്.അമല്‍ നീരദിന്റെ ഭീഷ്മ പര്‍വത്തിനെ കണ്ണൂര്‍ സ്‌ക്വാഡ് പിന്നിലാക്കി എന്നതാണ് പുതിയ വാര്‍ത്ത.
 
രണ്ടാം വാരം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 30 കോടി സിനിമയ്ക്ക് ലഭിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 65 കോടിയും കളക്ഷന്‍ നേടി. കഴിഞ്ഞദിവസം കേരളത്തില്‍നിന്ന് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച കളക്ഷനേക്കാള്‍ കൂടുതല്‍ ജിസിസി നിന്ന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിനെത്തിയത്.
 
 
 
 
അടുത്ത ലേഖനം
മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് തെലുങ്ക് സംവിധായകന്‍, കാരണം 'കണ്ണൂര്‍ സ്‌ക്വാഡ്' അല്ല !