മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (12:51 IST)
താന്‍ മലയാളിയാണെന്ന് പറയുമ്പോള്‍ പലര്‍ക്കും അത്ഭുതം ആണെന്ന് അങ്കിത് മാധവ് പറയാറുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് ആദ്യ ഷോ കണ്ട് കൊച്ചിയിലെ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ പലരും അടുത്തുവന്ന് ഹിന്ദിയിലൊക്കെ സംസാരിക്കാന്‍ നോക്കിയിട്ടുണ്ടെന്നും അപ്പോള്‍ താന്‍ മലയാളിയാണെന്ന് അവരോട് പറഞ്ഞപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു പോയെന്നും അങ്കിത് ഓര്‍ക്കുന്നു. മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് നടന്റെ കരിയറില്‍ വഴിത്തിരിവായി.

അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌ക്വാഡ് ഉത്തരേന്ത്യയിലെത്തുമ്പോള്‍ അവിടെ എല്ലാ സഹായത്തിനുമായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. സമയം നോക്കാതെ പണിയെടുക്കുന്ന ഉദ്യോഗസ്ഥര്‍.യോ?ഗേഷ് എന്ന യു.പി. പോലീസ് ഉദ്യോഗസ്ഥനാണ് അങ്കിത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. നടനെക്കുറിച്ച് കൂടുതല്‍ അറിയാം.
അങ്കിതിന്റെ അച്ഛന്റെ തറവാട് വീട് പട്ടാമ്പിയിലാണ്. അമ്മയുടെ തറവാട് തിരൂരാണ്. തിരൂരില്‍ തന്നെയാണ് അങ്കിത് ജനിച്ചത്. മാതാപിതാക്കള്‍ തിരുവനന്തപുരത്താണ് ജോലി ചെയ്തിരുന്നത്. അവിടെത്തന്നെയാണ് അങ്കിത് പഠിച്ചതും ജോലി ചെയ്തതും. എന്‍ജിനീയറിങ് പഠിക്കാനായി പിന്നീട് മംഗലാപുരത്തേക്ക് പോയി. ജോലി ലഭിച്ചതാകട്ടെ മുംബൈയിലും. റിലയന്‍സിലായിരുന്നു അങ്കിത് ജോലി ചെയ്തത്. വര്‍ഷങ്ങളോളം മുംബൈ കാരനായി നഗരത്തിലൂടെ നടന്നു. ഇപ്പോള്‍ കൊച്ചിയിലാണ് താമസം എന്നും നടന്‍ പറഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :