അനുബന്ധ വാര്‍ത്തകള്‍
- നായികയാകേണ്ടിയിരുന്നത് സായ് പല്ലവി,അഡ്വാന്‍സ് നല്കി, പിന്നെ സംഭവിച്ചത്
- ചാക്കോച്ചന്റെ അടുത്ത സിനിമയുടെ സംവിധായകന് ആരെന്നോ? നായികയായി മഞ്ജു !
- വാലിബന് കഴിഞ്ഞാല്‍ കുഞ്ചാക്കോ ബോബന് ചിത്രം, നായിക മഞ്ജു വാരിയര്‍, ലിജോയുടെ പുതിയ സിനിമ വരുന്നു
- ബീച്ച് ലൈഫ്, ഒഴിവുകാലം ആഘോഷമാക്കി നയന എല്‍സ, ചിത്രങ്ങള്‍
- ചിമ്പുവിന് പെണ്ണ് കിട്ടി ! കല്യാണ കാര്യത്തില്‍ തീരുമാനമായി, പുതിയ റിപ്പോര്‍ട്ടുകള്‍
2018 ന്റെ റെക്കോര്‍ഡും മറികടന്ന് കണ്ണൂര്‍ സ്‌ക്വാഡ്; നാല് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?
ബോക്‌സ്ഓഫീസില്‍ വന്‍ കുതിപ്പ് നടത്തി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡ്. നാല് ദിവസം കൊണ്ട് വേള്‍ഡ് വൈഡായി 25 കോടിയിലേറെ കളക്ഷന്‍ കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കി. അവധി ദിനമായ ഇന്നലെ (ഞായര്‍) കേരളത്തില്‍ നിന്ന് മാത്രം നാലരക്കോടിക്ക് അടുത്ത് കണ്ണൂര്‍ സ്‌ക്വാഡ് കളക്ട് ചെയ്‌തെന്നാണ് വിവരം.
2023 ല്‍ റിലീസായ ആദ്യ വീക്കെന്‍ഡില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത മലയാള സിനിമയെന്ന നേട്ടം കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കി. റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ നാലര കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തു. ജൂഡ് ആന്റണി ചിത്രം 2018 ന്റെ റെക്കോര്‍ഡാണ് കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നത്. 2018 ന് ആദ്യ ഞായറാഴ്ച 4.12 കോടിയാണ് കേരളത്തില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത്.
ഇന്നലെ 140 ല്‍ അധികം എക്‌സ്ട്രാ ഷോകള്‍ വിവിധ തിയറ്ററുകളിലായി പ്രദര്‍ശിപ്പിച്ചു. അതില്‍ നൂറില്‍ അധികം ലേറ്റ് നൈറ്റ് ഷോകള്‍ ഉണ്ട്. ഗാന്ധി ജയന്തിയെ തുടര്‍ന്ന് അവധിയായതിനാല്‍ ഇന്നും ചിത്രത്തിനു മികച്ച കളക്ഷന്‍ ലഭിക്കും.