ചാക്കോച്ചന്റെ അടുത്ത സിനിമയുടെ സംവിധായകന്‍ ആരെന്നോ? നായികയായി മഞ്ജു !

രേണുക വേണു| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (16:15 IST)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായക വേഷത്തില്‍ എത്തും. രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയിലാണ് മഞ്ജുവും കുഞ്ചാക്കോ ബോബനും അവസാനമായി ഒന്നിച്ചഭിനയിച്ചത്. മാത്രമല്ല കുഞ്ചാക്കോ ബോബനും മഞ്ജുവും ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ ഭാഗമാകുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. മോഹന്‍ലാലിനെ നായകനാക്കി ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ വര്‍ക്കുകള്‍ക്ക് ശേഷമായിരിക്കും ലിജോ ഈ സിനിമയുടെ പണിപ്പുരയിലേക്ക് കടക്കുക. മലൈക്കോട്ടൈ വാലിബന്‍ 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തും.

അതേസമയം കുഞ്ചാക്കോ ബോബന്റെ വരാനിരിക്കുന്ന സിനിമകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം കുഞ്ചാക്കോ ബോബന് സിനിമകളുണ്ട്. ടിനു പാപ്പച്ചന്‍, അമല്‍ നീരദ് എന്നിവരുടെ അടുത്ത ചിത്രങ്ങളിലും കുഞ്ചാക്കോ ബോബന്‍ തന്നെയാണ് നായകന്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും പോലെ ഇത്രയും മികച്ച പ്രൊജക്ടുകള്‍ ഇല്ല എന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :