1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kanguva Box office collection Day 3

Kanguva Box Office Collection: മുടക്കുമുതലിന്റെ പകുതിയെങ്കിലും കിട്ടുവോടെയ്? തലകുത്തി വീണ് കങ്കുവ, വന്‍ പരാജയം !

ശനിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കങ്കുവ കളക്ട് ചെയ്തത് വെറും 9.50 കോടി മാത്രം

Kanguva
Kanguva

Kanguva Box Office Collection: ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് സൂര്യ ചിത്രം 'കങ്കുവ'. റിലീസ് ചെയ്തു മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ചിത്രം ആകെ കളക്ട് ചെയ്തത് 42.75 കോടി. നവംബര്‍ 14 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 24 കോടി കളക്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യ ഷോയ്ക്കു ശേഷം വന്ന മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിനം മുതല്‍ കളക്ഷന്‍ വലിയ തോതില്‍ ഇടിഞ്ഞു. 
 
ശനിയാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കങ്കുവ കളക്ട് ചെയ്തത് വെറും 9.50 കോടി മാത്രം. വെള്ളിയാഴ്ച 9.25 കോടിയാണ് കളക്ഷന്‍. ഇന്നത്തോടെ ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ 50 കോടിയിലേക്ക് എത്തുമെന്നാണ് സൂചന. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. കങ്കുവയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 70 കോടിക്ക് അടുത്തെത്തി. ഏകദേശം 350 കോടിയാണ് സിനിമയുടെ മുതല്‍മുടക്ക്. നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം വിലയിരുത്തുമ്പോള്‍ മുടക്കുമുതലിന്റെ പകുതി പോലും കങ്കുവയ്ക്ക് കളക്ഷനായി ലഭിക്കാന്‍ സാധ്യതയില്ല. 
 
ശിവ സംവിധാനം ചെയ്ത കങ്കുവയില്‍ സൂര്യ ഇരട്ട വേഷത്തിലാണ് എത്തിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ് കങ്കുവ. കേരളത്തില്‍ നിന്ന് മാത്രം ആദ്യദിനം നാല് കോടി കളക്ട് ചെയ്യാന്‍ സിനിമയ്ക്കു സാധിച്ചിരുന്നു. 
 
അടുത്ത ലേഖനം
'ആരെങ്കിലും മദ്യപിച്ചതിന്റെ ബില്‍ ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടെയാണ്'; പിണക്കം എന്തിനായിരുന്നെന്ന് മമ്മൂട്ടി !