അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയ്ക്കും ധനുഷിനും ഇടയിൽ സംഭവിച്ചതെന്ത്? തുടക്കം 2016 ലെ ഫിലിംഫെയർ അവാർഡ് വേദിയിൽ!
- 10 വർഷം കഴിഞ്ഞിട്ടും തീരാത്ത വൈരാഗ്യം! പ്രതികാരം അവസാനിപ്പിക്കൂ: നന്മയുടെ മുഖമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷെന്ന് നയൻതാര
- 3 സെക്കൻഡിന് 10 കോടി! കോളിവുഡിനെ ഞെട്ടിച്ച് ധനുഷിനെതിരെ നയൻതാരയുടെ പരസ്യ വിമർശനം
- സിനിമയ്ക്കപ്പുറമുള്ള നയൻസിൻ്റെ ജീവിതം: നയൻതാര :ബിയോണ്ട് ദ ഫെയറി ടെയ്ൽ ട്രെയ്ലർ നാളെ
- Parvathy Thiruvothu: 'ഇത് പാര്‍വതി തന്നെയാണോ!' ആരാധകരെ ഞെട്ടിക്കുന്ന 'ഫ്രീക്ക്' ലുക്കില്‍ താരം
നയൻതാരയ്ക്ക് സല്യൂട്ട് അടിച്ച് നടി പാർവതി
ധനുഷുമായുള്ള തര്‍ക്കത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി നടി പാർവതി. ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. നയൻതാരയുടെ പോസ്റ്റ് സ്റ്റോറിയാണ് പങ്കുവെച്ച് കൊണ്ടാണ് പാർവതി തന്റെ പിന്തുണ അറിയിച്ചത്. കൂടാതെ, നസ്രിയ, ഐശ്വര്യ ലക്ഷി തുടങ്ങിയവർ നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള ധനുഷ്-നയൻതാര തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ നാനും റൗഡി താൻ സിനിമയിലെ ഭാഗങ്ങൾ നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.
ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറയുന്നു. താനും നിയമപരമായി നേരിടുമെന്ന് നയൻ അറിയിച്ചു. രൂക്ഷമായ ഭാഷയിലാണ് നയൻ ധനുഷിനെതിരെ വിമർശനമുന്നയിച്ചിരിക്കുന്നത്.
അടുത്ത ലേഖനം