10 വർഷം കഴിഞ്ഞിട്ടും തീരാത്ത വൈരാഗ്യം! പ്രതികാരം അവസാനിപ്പിക്കൂ: നന്മയുടെ മുഖമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ് ധനുഷെന്ന് നയൻതാര

നിഹാരിക കെ എസ്| Last Modified ശനി, 16 നവം‌ബര്‍ 2024 (14:14 IST)
നയന്‍താരയുടെ ലവ് ലൈഫ് സ്റ്റോറിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടിയുടെ ആരാധകർ. രണ്ട് വർഷത്തോളമായി പ്രഖ്യാപനം കഴിഞ്ഞിട്ട്. ഒടുവിൽ നാളെയാണ് റിലീസ്. രണ്ട് വർഷത്തോളം ഡോക്യുമെന്ററി വൈകാൻ കാരണം നടൻ ധനുഷ് ആണെന്ന് നയൻതാര വെളിപ്പെടുത്തുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ധനുഷിന് നയന്‍താര ഷെയര്‍ ചെയ്ത ഒരു ഓപ്പണ്‍ ലെറ്ററിലാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാവാന്‍ കാരണമായ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ധനുഷ് ആയിരുന്നു.

തങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു മാറ്റാന്‍ കഴിയാത്ത ആ ഒരു സിനിമയും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്‌സോ, എന്തിന് ഫോട്ടോകള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവത്രെ ഈ രണ്ട് വര്‍ഷം. നാനും റൗഡിതാന്‍ എന്ന സിനിമയിലെ പാട്ടും, ചില ക്ലിപ്‌സും, സ്വകാര്യമായി ലൊക്കേഷനില്‍ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാന്‍ ധനുഷിന്റെ എന്‍ ഒ സി കിട്ടുന്നതിനായി രണ്ട് വർഷത്തോളം നയൻതാരയും വിഘ്‌നേഷും ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

എന്നാല്‍ പാട്ടിലെ ചില വരികള്‍ ഉപഗോയിച്ചതിന് പിന്നാലെ ധനുഷില്‍ നിന്ന് വക്കീല്‍ നോട്ടീസ് വന്നു. 10 കോടിയാണ് ധനുഷ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതവും ഞെട്ടലുണ്ടാക്കുന്നതുമായ കാര്യമാണിതെന്ന് നയൻതാര പറയുന്നു.
ഇത് ബിസിനസ് പരമായ ഒരു പ്രശ്‌നമല്ല, തീര്‍ത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണ്. പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിങ്ങള്‍ എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണ് എന്ന് നയൻതാര ആരോപിക്കുന്നു.

ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്‌തിയാണ്. നിങ്ങൾ ഇത്രയും കാലം മഃനപ്പൂർവ്വം മൗനം പാലിക്കുകയായിരുന്നു എന്നറിയുന്നത് വേദനാജനകമാണ്.

ഓഡിയോ ലോഞ്ചുകളിൽ കാണിക്കുന്ന നന്മയുടെ പകുതിയെങ്കിലും യഥാർത്ഥ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നിങ്ങൾ പ്രസംഗിക്കുന്നതല്ല നിങ്ങൾ ചെയ്യുന്നത്, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ!. ഇനി ഇതിന് ഒരു ഫേക്ക് സ്റ്റോറി ഉണ്ടാക്കി, അത് അടുത്ത ഓഡിയോ ലോഞ്ചിൽ വന്നിരുന്ന് പറയാൻ സാധ്യതയുണ്ടെന്നും നയൻതാര പരിഹസിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ...

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്
കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി ...

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള ...

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്
അഷ്ടമുടി കായലില്‍ തിമിംഗലസ്രാവിനെ ചത്തനിലയില്‍ കണ്ടെത്തി. ഒന്നരടണ്‍ ഭാരമുള്ള ...

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ ...

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം. സംഭവത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ...

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ...

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
ബോംബുകള്‍ ഒളിപ്പിച്ച കാറുമായി രണ്ട് ചാവേറുകള്‍ സൈനിക താവളത്തിലേക്ക്

Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ...

Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; നടി രന്യ റാവു പിടിയില്‍
വിമാനത്താവളത്തില്‍ എത്തിയാല്‍ അച്ഛന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് താരം ...