1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kalidas Jayaram romantic image

ഇത് കാളിദാസിന്റെ കാമുകി തന്നെ ! ഉറപ്പിച്ച് സോഷ്യല്‍ മീഡിയ; റൊമാന്റിക് ചിത്രവുമായി താരപുത്രന്‍

കാളിദാസ് പങ്കുവെച്ച ചിത്രത്തിനു താഴെ സഹോദരി മാളവിക ജയറാം, നടിമാരായ കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, നൈല ഉഷ എന്നിവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്

Kalidas Jayaram romantic image
റൊമാന്റിക് ചിത്രവുമായി നടന്‍ കാളിദാസ് ജയറാം. സുഹൃത്തും ഫാഷന്‍ മോഡലുമായ തരിണി കലിംഗരായര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയെ ചിത്രത്തില്‍ കാണാം. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രവും തരിണി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 
 

കാളിദാസ് പങ്കുവെച്ച ചിത്രത്തിനു താഴെ സഹോദരി മാളവിക ജയറാം, നടിമാരായ കല്യാണി പ്രിയദര്‍ശന്‍, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, നൈല ഉഷ എന്നിവര്‍ കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. 
 
തരിണി കാളിദാസിന്റെ പ്രണയിനി തന്നെയാണെന്ന് ഉറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെ കാളിദാസ് പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങളിലും തരിണി ഉണ്ടായിരുന്നു. കാളിദാസ് പങ്കുവെച്ച കുടുംബചിത്രത്തിലാണ് തരിണിയേയും ആരാധകര്‍ കണ്ടത്. 2021 മിസ് യൂണിവേഴ്‌സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു തരിണി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. 
 
അടുത്ത ലേഖനം
Rorschach Review: സ്വയം പുതുക്കുന്ന മമ്മൂട്ടി, റോഷാക്ക് പ്രേക്ഷകർക്കുള്ള ഇങ്ക് ബ്ലോട്ട് ടെസ്റ്റ്