അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടിയുടെ ചിത്രങ്ങള്‍
- നെറ്റ്ഫ്ലിക്സിന് വേണ്ടി, സ്റ്റൈലിഷ് ലുക്കില്‍ കല്യാണി
- ഇത് ബിന്ദു പണിക്കരുടെ തിരിച്ചുവരവ്; വ്യത്യസ്തമായ വേഷത്തില്‍ കസറി മലയാളികളുടെ പ്രിയതാരം
- ടീ ഷര്‍ട്ട് വലിച്ചൂരി ഡെവിള്‍ കുഞ്ചു; ഞെട്ടി ആരാധകര്‍ (വീഡിയോ)
- ലൂസിഫറിന്റെ തെലുങ്ക് 'ഗോഡ്ഫാദര്' ആദ്യദിനം നേടിയത് കോടികള്‍ ! കളക്ഷന്‍ റിപ്പോര്‍ട്ട്
പരീക്ഷണ ചിത്രവുമായി നിര്‍മാണ കമ്പനി ലോഞ്ച് ചെയ്ത് മമ്മൂട്ടി ! കയ്യടിച്ച് ആരാധകര്‍
റോഷാക്കിന്റെ ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആരാധകരുടെയും പ്രേക്ഷകരുടെ അഭിനന്ദന പ്രവാഹം. റോഷാക്കിലെ മികച്ച പ്രകടനം മാത്രമല്ല അതിനു കാരണം. മറിച്ച് റോഷാക്ക് പോലൊരു പരീക്ഷണ ചിത്രം നിര്‍മ്മിക്കാനും അത് തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യിക്കാനും മമ്മൂട്ടി കാണിച്ച താല്‍പര്യം പ്രശംസനീയമെന്ന് ആരാധകര്‍ പറഞ്ഞു.
മമ്മൂട്ടി കമ്പനി തന്നെയാണ് റോഷാക്ക് നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച സിനിമകളില്‍ ആദ്യ റിലീസ് കൂടിയാണ് റോഷാക്കിന്റേത്. ഇങ്ങനെയൊരു വ്യത്യസ്ത ഴോണറിലുള്ള സിനിമ നിര്‍മ്മിച്ചുകൊണ്ട് സ്വന്തം കമ്പനി ലോഞ്ച് ചെയ്യാന്‍ മമ്മൂട്ടി കാണിച്ച ധൈര്യം സമ്മതിച്ചു കൊടുക്കണമെന്ന് ആരാധകര്‍ പറയുന്നു.
അതേസമയം, റോഷാക്ക് മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. മമ്മൂട്ടി പറഞ്ഞതുപോലെ ഒരു സ്ലോ പോയ്‌സണ്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് റോഷാക്ക്. ക്ഷമയോടെ വേണം ചിത്രത്തെ സമീപിക്കാന്‍. അതുകൊണ്ട് തന്നെ എല്ലാ വിഭാഗം പ്രേക്ഷകരേയും ചിത്രം തൃപ്തിപ്പെടുത്തില്ല. ബോക്‌സ്ഓഫീസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കാന്‍ റോഷാക്കിന് സാധിക്കണമെന്നുമില്ല. എങ്കിലും വ്യത്യസ്തമായ മേക്കിങ് റോഷാക്കിനെ മികച്ച തിയറ്റര്‍ അനുഭവമാക്കുന്നുണ്ട്.