അനുബന്ധ വാര്‍ത്തകള്‍
- 'എന്റെ പേഴ്സണല്‍ ഫേവറേറ്റ്';നാലാം മുറയിലെ പുതിയ ഗാനവുമായി കൈലാസ് മേനോന്
- അമ്മയ്ക്ക് അറുപതാം പിറന്നാള്‍, ആശംസകളുമായി കൈലാസ്മേനോന്‍
- മകന്റെ രണ്ടാം പിറന്നാള്‍, വിശേഷങ്ങളുമായി കൈലാസ് മേനോന്
- ചിത്ര ചേച്ചിക്ക് നന്ദി..., ഗാനം അതിമനോഹരമായി ആലപിച്ചു, വിശേഷങ്ങളുമായി സംഗീത സംവിധായകന് കൈലാസ് മേനോന്
- ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ.. കൈലാസ് മേനോന്റെ പിറന്നാള്‍ ആഘോഷമാക്കി രണ്ടു വയസ്സുള്ള മകന്‍ സമന്യു രുദ്ര, ചിത്രങ്ങള്‍
ഒരു ചിരിക്കാഴ്ച ! കുടുംബത്തിനൊപ്പം കൈലാസ് മേനോന്‍
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. സിനിമ തിരക്കുകള്‍ക്കിടയിലും മിനി സ്‌ക്രീനിലും സജീവമാകുകയാണ് അദ്ദേഹം. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള കൈലാസിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
കൈലാസ് മേനോന്റെ 36-ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്. മകന്‍ സമന്യു രുദ്രയ്ക്ക് രണ്ടു വയസ്സാണ് പ്രായം.
വര്‍ഷങ്ങളോളമായി സംഗീത സംവിധാനരംഗത്ത് കൈലാസ് മോനോന്‍ സജീവമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയും ആദ്യ ഗാനം പുറത്തിറങ്ങിയത്. സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് അദ്ദേഹം ആദ്യമായി സംഗീതം നല്‍കി. ചില കാരണങ്ങളാല്‍ സിനിമ റിലീസ് ആയില്ല. പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ടോവിനോയുടെ തീവണ്ടി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് അദ്ദേഹം നടത്തി. ജീവാംശമായി ലോകം എന്നും പാടുന്നു.
സ്‌കൂള്‍ പഠനകാലം മുതലേ സംഗീതം കൈലാസ് മേനോന് പ്രിയപ്പെട്ടതാണ്. ആ സമയത്ത് അദ്ദേഹം സംഗീത ആല്‍ബം ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് സംഗീതം പഠിക്കാന്‍ വേണ്ടി ചെന്നൈയില്‍ പോയി. പഠനശേഷം പരസ്യ ചിത്രങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തോളം ഈ മേഖലയില്‍ തുടര്‍ന്നു.