1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kailas Menon,

മകന്റെ രണ്ടാം പിറന്നാള്‍, വിശേഷങ്ങളുമായി കൈലാസ് മേനോന്‍

കൈലാസ് മേനോന്‍
സംഗീതസംവിധായകന്‍ കൈലാസ് മേനോന് 36-ാം പിറന്നാള്‍ അടുത്തിടെയാണ് ആഘോഷിച്ചത്.ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് കൈലാസ് ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ മകന്‍ സമന്യു രുദ്രയുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ് സംഗീത സംവിധായകന്‍.
 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂര്‍ണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ജനിച്ചത്.
നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. തീവണ്ടിയിലെ 'ജീവംശമായി..' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ മനസ്സിലാക്കാന്‍. ആസിഫ് അലിയുടെ കൊത്ത്, ടോവിനോ നായകനായെത്തുന്ന 'വാശി' തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളുമുള്ള ചിത്രം,സെന്‍സര്‍ കട്ട് ഒന്നുമില്ല, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ വിനയന്‍