അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 നവംബര്‍ 2022 (17:49 IST)
സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള വാചകമായിരിക്കും ഹും ഐശ്വര്യ റായ് ആണെന്ന വിചാരം എന്ന വാചകം. ഐശ്വര്യ റായ് എന്നാൽ സൗന്ദര്യത്തിൻ്റെ മറ്റൊരു പേരാണ് എന്നുള്ളത് ഇന്ത്യൻ ജനതയിൽ ആഴത്തിൽ വേരോടിയ വികാരമാണ്. സൗന്ദര്യത്തികവിൻ്റെ സ്ത്രീരൂപമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐശ്യര്യ റായ്ക്ക് ഇന്ന് 49 വയസ്സ് തികയുകയാണ്.
സൗന്ദര്യറാണിയിൽ നിന്നും സിനിമാലോകത്ത് സ്വന്തമായ ഇടം നേടിയെടുത്ത ഐശ്യര്യയുടെ ജീവിതം ഏതൊരാൾക്കും പ്രചോദനമാണ്. 1994ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ഐശ്യര്യ റായ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് മിസ് ഇന്ത്യ വേൾഡ് ആയും മിസ് വേൾഡായും വളരാനും ഐശ്യര്യയ്ക്ക് സാധിച്ചു.
1997ൽ മണിരത്നം ചിത്രമായ ഇരുവരിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാപ്രവേശം. ഔര്‍ പ്യാര്‍ ഹോ ഗയ എന്ന ഹിന്ദി ചിത്രത്തിലൂടെ 1997ല്‍ തന്നെ ഐശ്വര്യ ബോളിവുഡിലേക്കും ചുവടുവച്ചു. ദേവ്ദാസ്, ഗുരു,താൽ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ സിനിമാലോകത്ത് സ്വന്തമായി സ്ഥാനം നേടിയെടുത്ത ഐശ്വര്യ 2002ലെ കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി മെമ്പറായി. 2009ൽ ഐശ്വര്യയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.