ചിത്ര ചേച്ചിക്ക് നന്ദി..., ഗാനം അതിമനോഹരമായി ആലപിച്ചു, വിശേഷങ്ങളുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ജൂലൈ 2022 (17:23 IST)
ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ്'ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962'.ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന സിനിമയിലെ ഒരു ഗാനം ആലപിച്ച് കെ എസ് ചിത്ര.

ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം ഒരുക്കുന്നു. ഗാനം അതിമനോഹരമായി ആലപിച്ച ചിത്ര ചേച്ചിക്ക് നന്ദിയെന്ന് പറഞ്ഞുകൊണ്ട് കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്‍ഡിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍, ആര്യ പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :