അനുബന്ധ വാര്‍ത്തകള്‍
- ഉത്സവപ്പറമ്പിലെ തല്ല്, ആക്ഷനില്‍ തിളങ്ങാന്‍ പൃഥ്വിരാജ്, 'കടുവ' റിലീസിനൊരുങ്ങുന്നു
- ജനഗണമനയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍, പൃഥ്വിരാജ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്
- വിവാഹ തീയതി മാറ്റി,ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കല്യാണം മാറ്റാനുള്ള കാരണം ഇത് !
- 'വീരരാഘവന് തയ്യാര്‍'; ബീസ്റ്റ് പുത്തന്‍ പ്രമോ വീഡിയോ
- നാളെ അവധി പ്രഖ്യാപിച്ച് സ്വകാര്യസ്ഥാപനങ്ങള്‍, കാരണം 'ബീസ്റ്റ്' റിലീസ് !
'കടുവ' ഉടനെത്തും, സൂചന നല്‍കി സംവിധായകന്‍ ഷാജി കൈലാസ്
പൃഥ്വിരാജിന്റെ കടുവ ഒരുങ്ങുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ റിലീസ് ഉണ്ടാകാനാണ് സാധ്യത. ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന സൂചന സംവിധായകന്‍ ഷാജി കൈലാസ് നല്‍കി.
കട്ട കലിപ്പിലുള്ള കടുവയുടെ രൂപം പങ്കുവച്ചു കൊണ്ടാണ് സംവിധായകന്‍ സംവിധായകന്‍ അപ്‌ഡേറ്റ് നല്‍കിയത്. ഉടന്‍ കാണാം എന്നാണ് അദ്ദേഹം കുറിച്ചത്.
പൃഥ്വിരാജ് ആടുജീവിതം ടീമിനൊപ്പം ചേര്‍ന്നു. സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് ഈയടുത്ത് പങ്കുവെച്ചിരുന്നു.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.