അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 12 ഏപ്രില്‍ 2022 (18:09 IST)
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ്
വെന്റിലേറ്റർ നീക്കം ചെയ്‌തിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കാനാവുന്നുണ്ട്. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്ന് തന്നെ അദ്ദേഹത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയിരുന്നു.